കണ്ണൂര്‍ : ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി നടപ്പാക്കാന്‍ നിര്‍ദേശിച്ച മെന്ററിങ് (മാര്‍ഗനിര്‍ദേശം) സംവിധാനം താഴെത്തട്ടുമുതല്‍ നടപ്പാക്കാന്‍ തീരുമാനം. തൊഴിലിടങ്ങളിലും കുടുംബ, വ്യക്തി ജീവിതങ്ങളിലും ഉണ്ടാകുന്ന മാനസിക സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുകയാണു ലക്ഷ്യം.
ഓരോ മെന്ററും 4 മുതല്‍ 5 പൊലീസുകാരെ ഏറ്റെടുക്കണമെന്നാണു സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശം. സമ്മര്‍ദം കുറയ്ക്കാനുള്ള പരിശീലനമോ യോഗ പോലുള്ളവയോ ആഴ്ചയില്‍ 4 ദിവസം ചുരുങ്ങിയത് 30 മിനിറ്റെങ്കിലും ചെയ്യിക്കണം.
സീനിയര്‍ സിപിഒമാരാണു മെന്റര്‍ ആകേണ്ടത്. മെന്റര്‍മാരെ അതാതു സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ (എസ്എച്ച്ഒ) നിയന്ത്രിക്കണം. മാനസിക വിഷമം അനുഭവിക്കുന്ന പൊലീസുകാരെ കണ്ടെത്തണമെന്നും അങ്ങനെയുള്ളവര്‍ക്കു പ്രത്യേകം ശ്രദ്ധ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ഇത്തരക്കാര്‍ക്കു കൗണ്‍സലിങ് ഉള്‍പ്പെടെ നല്‍കേണ്ടതുണ്ട്.
ആവശ്യമെങ്കില്‍ പരിശീലകന്റെ സഹായം തേടാം. സമ്മര്‍ദം അനുഭവിക്കുന്ന പൊലീസുകാരെ പൊതുജനങ്ങളുമായി നിരന്തരം ഇടപെടേണ്ടിവരുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യിക്കരുത്. എസ്‌ഐ, ഇന്‍സ്‌പെക്ടര്‍, ഡിവൈഎസ്പി എന്നിവര്‍ മെന്ററിങ് പദ്ധതിയുടെ ഭാഗമായിരിക്കണം. ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടവും ആവശ്യമാണ്. ഇത്തരം നിര്‍ദേശങ്ങളെല്ലാം സംവിധാനത്തെ കുറിച്ച് നല്‍കുന്നുണ്ട്.
Post Your Comments