കെഎസ്ഇബി ഓവര്‍സിയര്‍ മരിച്ച നിലയില്‍

കായംകുളം എം.എല്‍.എ. യു. പ്രതിഭയുടെ മുന്‍ ഭര്‍ത്താവാണ് കെ.ആര്‍.ഹരി

നിലമ്പൂര്‍: കെ.എസ്.ഇ.ബി ഓവര്‍സിയറെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചുങ്കത്തറ കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസിലെ ഓവര്‍സിയറും ആലപ്പുഴ തകഴി സ്വദേശിയുമായ ഹരി(47)യെയാണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ ഹരിയെ രാവിലെ വീടിന് പുറത്ത് കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ കെ.എസ്.ഇ.ബി. ഓഫീസിലും പോലീസിലും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീടിനകത്തു നടത്തിയ പരിശോധനയിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

കായംകുളം എം.എല്‍.എ. യു. പ്രതിഭയുടെ മുന്‍ ഭര്‍ത്താവാണ് കെ.ആര്‍.ഹരി. ഇവര്‍ക്ക് ഒരു മകനുണ്ട്. 2001 ഫെബ്രുവരി നാലിന് വിവാഹിതരായ യു. പ്രതിഭയും ഹരിയും കഴിഞ്ഞവര്‍ഷമാണ് വിവാഹമോചനം നേടിയത്.

Share
Leave a Comment