ബെംഗളൂരു : പ്രതിസന്ധി തുടരുന്നതിനിടെ കർണാടകത്തിൽ ഒരു മന്ത്രികൂടി രാജിവെച്ചു.മന്ത്രി എച്ച്. നാഗേഷാണ് രാജിവെച്ചത്. കുമാരസ്വാമി സർക്കാരിനുള്ള പിന്തുണയും നാഗേഷ് പിൻവലിച്ചു. സ്വാതന്ത്ര എംഎൽഎയാണ് എച്ച്. നാഗേഷ്.ഒരു മാസം മുമ്പാണ് നാഗേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്.
അതേസമയം ലോക്‌സഭയിൽ കോൺഗ്രസിന്റെ അടിയന്തര പ്രമേയത്തിന് അനുമതി ലഭിച്ചില്ല . അനുമതി നിഷേധിച്ചതിനെതിരെ ലോക്‌സഭയിൽ പ്രതിപക്ഷ ബഹളം നടക്കുകയാണ്. സർക്കാരിനെ വീഴ്ത്താൻ ബിജെപി ഗവർണറെ ഉപയോഗിക്കുന്നെന്ന് കോൺഗ്രസ് .ഗവർണറുടെ ഇടപെടൽ ദുരൂഹമെന്ന് കോൺഗ്രസ് ആരോപിച്ചു.കോൺഗ്രസ് മന്ത്രിമാരുടെ യോഗം ആരംഭിച്ചു.വിമത എംഎൽഎമാർ മുംബൈയിൽ ഉടൻ യോഗം ചേരും.വിമത എംഎൽഎമാരിൽ ചിലർ കുമാരസ്വാമിയുമായി സംസാരിച്ചു.
Post Your Comments