Latest NewsIndia

എണ്‍പത്തിരണ്ടുകാരിയുടെ അഴുകിത്തുടങ്ങിയ മൃതദേഹം സംസ്‌കരിക്കാൻ കൂട്ടാക്കാതെ ഭര്‍ത്താവും മകളും

കൊല്‍ക്കത്ത: എണ്‍പത്തിരണ്ടുകാരിയുടെ അഴുകിത്തുടങ്ങിയ മൃതദേഹം സംസ്‌കരിക്കാൻ കൂട്ടാക്കാതെ ഭര്‍ത്താവും മകളും. കൊല്‍ക്കത്തയ്ക്കു സമീപം ബെഹാലയിൽ ഛായ ചാറ്റര്‍ജിയുടെ മൃതദേഹമാണ് ഭര്‍ത്താവ് രബീന്ദ്രനാഥും മകള്‍ നീലാഞ്ജനയും സംസ്‌കരിക്കാതെ സൂക്ഷിച്ചത്. മൃതദേഹത്തിന് രണ്ടുമുതല്‍ മൂന്നുദിവസം വരെ പഴക്കമുണ്ടായിരുന്നു.

ഫ്‌ളാറ്റിനുള്ളില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാരാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് പോലീസെത്തി മൃതദേഹം മാറ്റാനും സംസ്‌കാരച്ചടങ്ങ് നടത്തുന്നതിനുമുള്ള ഏര്‍പ്പാടുകള്‍ ചെയ്യുകയായിരുന്നു. ഇവരുടെ മകൻ മരിച്ചപ്പോഴും മൃതദേഹം സംസ്‌കരിക്കാതെ കുടുംബം സൂക്ഷിച്ചിരുന്നു. അന്നും അയൽക്കാരാണ് പോലീസിൽ വിവരമറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button