അഹമ്മദാബാദ്: പശുക്കിടാവിനെ കശാപ്പ് ചെയ്തയാളെ പത്തു വര്‍ഷം തടവിന് ശിക്ഷിച്ചു. ഇയാള്‍ക്ക് ഒരു ലക്ഷം രൂപ വിധിച്ചിട്ടുണ്ട്. 2017-ല്‍ കര്‍ശന വ്യവസ്ഥകളോടെ ഭേദഗതി ചെയ്തതിനു ശേഷമുണ്ടായ ആദ്യവിധിയാണിത്.
സത്താര്‍ കോലിയ എന്നയാളുടെ പരാതിയില്‍ സലിം മക്രാനിക്കാണ് കോടതി ശിക്ഷ വിധിച്ചത്. സലിം തന്റെ പശുക്കിടാവിനെ മോഷ്ടിച്ച് കശാപ്പ് ചെയ്യുകയും മകളുടെ വിവാഹസല്‍ക്കാരച്ചടങ്ങിന് ഉപയോഗിച്ചെന്നുവെന്നായിരുന്നു കോലിയയുടെ പരാതി. സാക്ഷിമൊഴികളും ഫൊറന്‍സിക് റിപ്പോര്‍ട്ടും പരിഗണിച്ച് അഡീഷനല്‍ ജില്ലാ ജഡ്ജി എച്ച്. കെ. ഡാവെയുടേതാണ് ഉത്തരവ്.
കാലി കടത്തല്‍, വില്‍പന, ബീഫ് ശേഖരിച്ചു വയ്ക്കല്‍ എന്നിവയ്ക്ക് നേരത്തേയുണ്ടായിരുന്നത് മൂന്ന് വര്‍ഷത്തെ തടവു ശിക്ഷയായിരുന്നു. ഭേദഗതിയോടെ ഇത് ഏഴ് മുതല്‍ 10 വര്‍ഷം വരെയായി.
Post Your Comments