പച്ചക്കറികള്‍ പാകം ചെയ്ത് കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അവയിലടങ്ങിയിരിക്കുന്ന ഗുണങ്ങള്‍ നശിച്ചുപോകാൻ സാധ്യത കൂടുതലാണ്. അരിഞ്ഞ പച്ചക്കറികള്‍ കഴുകുന്നത് അതിലെ പോഷകങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമാക്കും. അതിനാൽ പച്ചക്കറികള്‍ കഴുകിയതിന് ശേഷം മാത്രം കത്തിയുപയോഗിച്ച് അരിയുക. അതുപോലെ തീർത്തും ചെറുതായി അരിയരുത്. പച്ചക്കറികള്‍ ഒരുപാട് നേരത്തേക്ക് അടുപ്പില്‍ വയ്ക്കരുത്, വലിയ തീയില്‍ പാചകം ചെയ്യരുത്.
പച്ചക്കറികള്‍ വേവിക്കുമ്പോള്‍ കുറഞ്ഞ അളവില്‍ മാത്രം വെള്ളം ചേര്‍ക്കുക. ഒരിക്കല്‍ പാകം ചെയ്ത് വച്ച പച്ചക്കറികള്‍ പിന്നീട് ചൂടാക്കി കഴിക്കുന്നത് കൊണ്ട് ശരീരത്തിന് പ്രത്യേകിച്ച് ഗുണമില്ലെന്ന് മാത്രമില്ല, ഇത് ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും ചെയ്യും.
Post Your Comments