ലണ്ടൻ: നവ മാധ്യമങ്ങളിൽ ബാക്ക് സ്പിൻ ‘ബോട്ടിൽ ക്യാപ് ചാലഞ്ച്’ ഇപ്പോൾ തരംഗമായിരിക്കുന്നത്. വട്ടംകറങ്ങി കുപ്പിയുടെ അടപ്പ് തെറിപ്പിക്കാൻ ചാലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് പ്രശസ്ത ഫുട്ബോൾ താരം ദിമിറ്റർ ബെർബറ്റോവ്.
ചലച്ചിത്ര താരങ്ങളും കായിക താരങ്ങളും ഉൾപ്പെടെയുള്ളവർ ചാലഞ്ച് ഏറ്റെടുത്ത് ‘ഷൈൻ’ ചെയ്യുന്നതിനിടെ ‘ബോട്ടിൽ ക്യാപ് ചാലഞ്ചി’നെ പുതിയ തലത്തിലേക്ക് ഉയർത്തുകയാണ് പ്രശസ്ത ഫുട്ബോൾ താരം ദിമിറ്റർ ബെർബറ്റോവ്. താരതമ്യേന ഉയർന്ന പ്രതലത്തിൽ വച്ചിരിക്കുന്ന കുപ്പിയാണ് ഈ ചാലഞ്ചിലെ പ്രധാന ഹീറോ.അയച്ചുവച്ചിരിക്കുന്ന ഈ കുപ്പിയുടെ അടപ്പ് പിന്നിലൂടെ വട്ടംകറങ്ങി കുപ്പി നിലത്തുവീഴാതെതെന്ന തൊഴിച്ചിടാനുള്ള ചാലഞ്ചാണിത്.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സുവർണ കാലത്ത് അവരുടെ മുഖ്യ താരങ്ങളിൽ ഒരാളായിരുന്ന ബൾഗേറിയക്കാരൻ ബെർബ, ഐഎസ്എല്ലിലൂടെ മലയാളികൾക്കും സുപരിചിതനാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിനു പുറമേ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ടോട്ടനം ഹോട്സ്പർ, ഫുൾഹാം എന്നീ ക്ലബ്ബുകൾക്കായും കളിച്ചിട്ടുണ്ട്. ഒരു ഫുട്ബോൾ താരത്തിനു മാത്രം സാധ്യമാകുന്ന മികവോടെ ബെർബ ഏറ്റെടുത്ത ‘ബോട്ടിൽ ക്യാപ് ചാലഞ്ച്’ കാണാം
https://www.instagram.com/p/BzkvTwwhdZ0/?utm_source=ig_web_copy_link
Post Your Comments