ലണ്ടന്‍: ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ബ്ലോക്ക്ബസ്റ്റര്‍ സെമിഫൈനലിനൊരുങ്ങുന്ന ഓസ്‌ട്രേലിയയ്ക്ക് വമ്പന്‍ തിരിച്ചടിയായി താരങ്ങളുടെ
പരിക്ക്. ലോകകപ്പിലുടനീളം ഓസ്‌ട്രേലിയയ്ക്കായി മികച്ച പ്രകടനം നടത്തിവന്ന മാര്‍ക്കസ് സ്റ്റോയ്‌നിസ്, ഉസ്മാന്‍ ഖവാജ, എന്നിവര്‍ക്കാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ലീഗ് മത്സരത്തില്‍ പരിക്ക് പറ്റിയത്.
പരിക്കുമൂലം ഖവാജ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബാറ്റ് ചെയ്യുന്നതിനിടെ മടങ്ങിയിരുന്നു. ഖവാജയ്ക്ക് ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കാന്‍ കഴിയില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. സ്‌റ്റോയ്‌നിസിന്റെ പരിക്ക് ഭേദമാകുമെന്ന പ്രതീക്ഷയിലാണ് ഓസ്‌ട്രേലിയ. ഇരുവര്‍ക്കും വിശദമായ പരിശോധനകള്‍ നടത്തിയശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് പറഞ്ഞു. ജൂലൈ 11നാണ് ഓസ്‌ട്രേലിയ ഇംഗ്ലണ്ട് സെമി ഫൈനല്‍ പോരാട്ടം
Post Your Comments