വാഷിംഗ്ടണ്‍: ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്റെ കന്നി ബജറ്റിനെ പ്രശംസിച്ച് അമേരിക്കന്‍ കോര്‍പ്പറേറ്റ് മേഖല. ബജറ്റിനെ സ്വാഗതം ചെയ്യുന്നതിനൊപ്പം വിദേശ നിക്ഷേപത്തിന് ആകര്‍ഷകമായ നയമാണ് പുതിയ ബജറ്റിലേത്. ഇത്തരം നയപരമായ തീരുമാനങ്ങള്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് പ്രോത്സാഹജനകമാണെന്നും യുഎസ് ഇന്ത്യ സ്ട്രാറ്റജിക് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ് ഫോറം (യുഎസ്‌ഐഎസ്പിഎഫ്) പ്രസിഡന്റ് മുകേഷ് ആഗി പറഞ്ഞു. ആപ്പിള്‍ പോലുള്ള കമ്പനികള്‍ക്ക് ഇത് ഒരു സന്തോഷ വാര്‍ത്തയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തവണത്തെ ബജറ്റില്‍ ഇന്ത്യന്‍ വിപണി തുറന്നു കൊടുത്തിരിക്കുന്നു. കൂടുതല്‍ നിക്ഷേപം നടത്താന്‍ യുഎസ് കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നു. അതേസമയം താഴ്ന്ന വിഭാഗങ്ങള്‍ക്ക് അഭിവൃദ്ധിയും വളര്‍ച്ചയും ഉറപ്പാക്കുന്നു അദ്ദേഹം പറഞ്ഞു. ക്രിയാത്മകമായ ഘടനാപരമായ മാറ്റങ്ങള്‍ വരുത്താനാണ് ബജറ്റ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മോദി സര്‍ക്കാരിന്റെ രണ്ടാം ടേമില്‍ മുന്നോട്ടുള്ളതും പരിഷ്‌കരണപരവുമായ സമീപനം നല്‍കുന്ന 2019-2020 ബജറ്റ് കണ്ടതില്‍ സന്തോഷമുണ്ടെന്ന് യുഎസ് ഇന്ത്യ ബിസിനസ് കൗണ്‍സില്‍ പ്രസിഡന്റ് നിഷ ദേശായി ബിസ്വാള്‍ പറഞ്ഞു. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനും നിരവധി മേഖലകളില്‍ എഫ്ഡിഐ ഉദാരവല്‍ക്കരിക്കാനും ഇന്‍ഷുറന്‍സ് ഇടനിലക്കാര്‍ക്ക് 100 ശതമാനം എഫ്ഡിഐ അനുവദിക്കാനും എഫ്പിഐ നിക്ഷേപ പരിധി വര്‍ദ്ധിപ്പിക്കാനും യുഎസ്ഐബിസി സജീവമായ നടപടികളെ സ്വാഗതം ചെയ്യുന്നു – എല്ലാ പരിഷ്‌കാരങ്ങളും യുഎസ്ഐബിസി സജീവമായി പിന്തുണച്ചിട്ടുണ്ട്, അവര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments