തൃശൂര്‍: കാലത്തിന് തളര്‍ത്താനാകില്ല എന്ന് നിത്യവും തെളിയിച്ചുകൊണ്ടിരിക്കുകയാണ് തൃശൂര്‍ മുണ്ടത്തിക്കോട് സ്വദേശി രാഘവന്‍. നൂറ്റിയൊന്നാം വയസ്സിലും സ്വര്‍ണപ്പണി ചെയ്ത് ജീവിക്കുന്ന കഠിനാധ്വാനിയായ ഒരു മനുഷ്യന്‍. തൃശൂര്‍ മുണ്ടത്തിക്കോട് സ്വദേശി രാഘവന് ഏറ്റവും ലഘുവാക്കി പറയാവുന്ന നിര്‍വചനമാണിത്. സ്വര്‍ണം ഉരുക്കി ആഭരണമാക്കുന്നതും കടകളില്‍ കൊണ്ട് കൊടുക്കുന്നതുമെല്ലാം രാഘവന്‍ ഒറ്റയ്ക്കാണ്.
മൂന്ന് മാസം മുമ്പ് മരിച്ച മകന്റെ കുടുംബത്തിന്റെ ചുമതലയും ഈ വയോധികന്റെ ചുമലിലാണ്. 20 വര്‍ഷമായി വാടക വീട്ടിലാണ് ഇദ്ദേഹത്തിന്റെ താമസം. മുന്‍കാലങ്ങളിലെ പോലെ ആവശ്യത്തിന് ഓര്‍ഡര്‍ കിട്ടാതായതോടെ ജീവിതം തള്ളി നീക്കാന്‍ ബുദ്ധിമുട്ടാണ്. 3 മാസം മുമ്പ് മകന്‍ മരിച്ചു. മകന്റെ ഭാര്യയും രണ്ടു പെണ്‍മക്കളും രാഘവനെ ആശ്രയിച്ചാണ് കഴിയുന്നത്. പേരക്കുട്ടികളുടെ വിദ്യാഭ്യാസത്തിന് തന്നെ നല്ല ചെലവ് വരും.
രാഘവന്‍ പൊന്നുരുക്കാന്‍ തുടങ്ങിയത് 20 വയസ് മുതലാണ്. കോയമ്പത്തൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ 35 വര്‍ഷം ജോലി ചെയ്തു. ഇപ്പോള്‍ ആഭരണശാലകളില്‍ നിന്നുളള ഓര്‍ഡര്‍ അനുസരിച്ച് വീട്ടിലിരുന്നാണ് പണിയെടുക്കുന്നത്. 101-ാം വയസ്സിലും ചെയ്യുന്ന പണിയിലോ ചിട്ടയായ ജീവിതചര്യയിലോ യാതൊരു മാറ്റവുമില്ല. ഒരു തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുമില്ല. പരാധീനതകളും ദുരിതങ്ങളും ഏറെയാണെങ്കിലും ആരോടും ഒരു പരാധിയുമില്ല. ആത്മവിശ്വാസം തകരാതെ മുന്നോട്ടുനീങ്ങുകയാണ് ഈ പ്രായത്തിലും രാഘവേട്ടന്‍.
Post Your Comments