ശരീരഭാരം കുറച്ച് ആകാരവടിവോടെയിരിക്കണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. ശരിയായ വ്യായാമവും കൃത്യമായ ഡയറ്റുമാണ് ശരീരഭാരം കുറക്കാനാഗ്രഹിക്കുന്നവര് ആദ്യം ചെയ്യേണ്ടത്. എന്നാല്‍ വ്യായാമം വെറുതെ ചെയ്തിട്ടു കാര്യമില്ല. ശരിയായ രീതിയില്‍ ശരിയായ സമയത്ത് വ്യായാമം ചെയ്താല്‍ മാത്രമേ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. ജേണല്‍ ഓഫ് ഒബിസിറ്റിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വിശദമാക്കിയിരിക്കുന്നത്.
ശരീരഭാരം കുറയ്ക്കാന്‍ വ്യായാമം ചെയ്യുന്നതിന്റെ സമയത്തിനും വലിയൊരു പങ്കുണ്ടെന്ന് പഠനത്തില്‍ പറയുന്നു. ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന 375 യുവാക്കളിലാണ് പഠനം നടത്തിയത്. രണ്ട് ഗ്രൂപ്പുകളായി വേര്‍തിരിച്ച് നടത്തിയ പഠനത്തില്‍ കുറച്ച് പേരോട് അതിരാവിലെയും മറ്റ് ചിലരോട് വൈകുന്നേരവും വ്യായാമം ചെയ്യാനായി നിര്‍ദേശിച്ചു. വൈകുന്നേരങ്ങളില്‍ വ്യായാമം ചെയ്യുന്നവരെ അപേക്ഷിച്ച് അതിരാവിലെ വ്യായാമം ചെയ്യുന്നവരില്‍ വളരെ വേഗം കലോറി കുറയുന്നത് കാണാന്‍ സാധിച്ചു. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച സമയം അതിരാവിലെയാണെന്നാണ് ഗവേഷകരുടെ അഭിപ്രായം. തടി കുറയ്ക്കാന്‍ ക്ഷമ വളരെ അത്യാവശ്യമാണെന്നും വ്യായാമം ചെയ്യുമ്പോള്‍ ചില ചട്ടങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും ഗവേഷകര്‍ പറയുന്നു. അതിരാവിലെയുള്ള വ്യയാമം ഭാരം കുറയുന്നതിന് മാത്രമല്ല, ഉന്മേഷത്തിനും മെറ്റാബോളിസം വര്‍ദ്ധിപ്പിക്കുവാനും സഹായിക്കും.
Post Your Comments