വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന സൂപ്പുകളിലൊന്നാണ് സ്വീറ്റ് കോൺ എഗ് സൂപ്പ്. ആദ്യം മുട്ട നല്ല പോലെ ബീറ്റ് ചെയ്തു വയ്ക്കുക. അതിനുശേഷം ഒരു കുക്കറിൽ കോണും ഒരു കപ്പ് വെള്ളവും ഒഴിച്ച് അല്പം ഉപ്പും ചേർത്ത് വേവിക്കുക. ഒരു പാൻ എടുത്ത് ബട്ടർ ചൂടാക്കുക. അതിൽ സവാളയും ക്യാരറ്റും ബീൻസും വഴറ്റുക.
അതുകഴിഞ്ഞു വേവിച്ചു വച്ചിരിക്കുന്ന കോണും വെള്ളവും ഇതിൽ ചേർക്കുക. ശേഷം വിനാഗിരിയും ഒഴിക്കുക. കുരുമുളക് എരിവിനനുസരിച്ച് ചേർക്കുക. നല്ലപോലെ തിളച്ചു വരുമ്പോൾ മുട്ട മുകളിൽ അല്പം അല്പമായി ഒഴിച്ച് കൊടുക്കുക. ഇളക്കുന്നത് മുട്ട നന്നായി വെന്ത ശേഷം മാത്രമേ പാടുള്ളൂ. സ്വീറ്റ് കോൺ എഗ് സൂപ്പ് ഇനി വിളമ്പാവുന്നതാണ്.
Post Your Comments