
വെനസ്വേല: സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സ് (എഫ്.എ.ഇ.എസ്) വെനസ്വേലയില്‍ നടത്തുന്ന നര നായാട്ടിൽ കഴിഞ്ഞ വർഷം 5,287 പേരും ഈ വര്‍ഷം മെയ് 19-വരെ മാത്രം 1,569 പേരും മരണമടഞ്ഞതായി ‘അല്‍ ജസീറ’ റിപ്പോര്‍ട്ടു ചെയ്തു.
വീടുകളിൽ അതിക്രമിച്ചു കയറുന്ന ഡെത്ത് സ്ക്വാഡുകൾ സ്ത്രീകളെയും കുട്ടികളേയും ആക്രമിക്കുകയും അപമാനിക്കുകയും ചെയ്യുന്നതായും, വിലപ്പെട്ട സാധനങ്ങളെല്ലാം എടുത്തുകൊണ്ടുപോവുകയും ചെയ്തതായും ദൃസ്സാക്ഷികള്‍ പറയുന്നു. വെനസ്വേലയിലെ നിയമവിരുദ്ധമായ കൊലപാതകങ്ങളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗം മേധാവി മിഷേൽ ബാച്ചലെറ്റ് വ്യാഴാഴ്ച പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൽ പറയുന്നു.
രാഷ്ട്രീയ എതിരാളികളെയും സർക്കാരിനെ വിമർശിക്കുന്ന ആളുകളെയും നിർവീര്യമാക്കുകയോ അടിച്ചമര്‍ത്തുക്കുകയോ കുറ്റവാളിയാക്കുകയോ ചെയ്യുക എന്ന പ്രസിഡന്‍റ് നിക്കോളാസ് മഡുറോയുടെ തന്ത്രത്തിന്‍റെ ഭാഗമാണ് ഈ കൊലപാതകങ്ങള്‍ എന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
Post Your Comments