തിരുവനന്തപുരം : റിട്ടയേര്‍ഡ് ഹെഡ്മാസ്റ്ററെ നടുറോഡില്‍ പൊലീസ് ലാത്തിക്കടിച്ച് മാരകമായി മുറിവേല്‍പ്പിച്ച സംഭവത്തില്‍ കിളിമാനൂര്‍ എസ് ഐ ബി.കെ അരുണിനോട് തിരുവനന്തപുരം റൂറല്‍ എസ് പി വിശദീകരണം തേടി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കളിമാനൂര്‍ ജംഗ്ഷനിലാണ് സംഭവം. പരുക്കേറ്റ അറുപത്തിയഞ്ചുകാരനായ വിജയകുമാര്‍ സ്ഥലം എസ്.ഐ അരുണിനെതിരെ തിരുവനന്തപുരം റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയിരുന്നു.കിളിമാനൂരില്‍ നിന്ന് വീട്ടിലേക്ക് പോകാന്‍ ഓട്ടോറിക്ഷയില്‍ കയറുന്നതിനിടെ റിട്ടയേഴ്ഡ് ഹെഡ്മാസ്റ്ററെ എസ്.ഐ ലാത്തിവെച്ച അടിച്ച് മുറിവേല്‍പ്പിച്ചു.
ഒരു തവണയല്ല, രണ്ടു തവണയാണ് അടിച്ചത് .ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. പൊലീസ് അതിക്രമത്തില്‍ മുറിവേറ്റതായി ആശുപത്രി രേഖകളില്‍ ഡോക്ടര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അധ്യാപകനായ തനിക്ക് മര്‍ദനമേറ്റത് നാണക്കേട് കൊണ്ടാണ് പുറത്ത് പറയാതിരുന്നത്. പക്ഷെ വഴിയരികില്‍ നില്‍ക്കുന്നവരെ എസ് ഐ മര്‍ദിക്കുന്നത് പതിവാണെന്ന് അറിഞ്ഞതോടെയാണ് പരാതിയുമായി എസ്.പിയെ സമീച്ചത്. സ്‌പെഷ്യല്‍ ബ്രാഞ്ച് വിജകുമാറിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.
കാര്യങ്ങള്‍ ഒന്നും ഇല്ലാതെയാണ് എസ് ഐ അരുണ്‍ മര്‍ദിച്ചത്. മര്‍ദനമേറ്റയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് അരുണ്‍ നല്‍കിയ വിശദീകരണം. ആ വാദം വിശ്വാസ്യയോഗ്യമല്ലെന്നാണ് ഡിവൈ.എസ് പി , എസ് പി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. മദ്യലഹരിയിലാണെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കുകയോ മെഡിക്കല്‍ എടുക്കുകയോ ചെയ്തിട്ടില്ല.
എസ്‌ഐ യുടെ ന്യായങ്ങള്‍ അംഗീകരിക്കാവുന്നതല്ലെന്നും ലാത്തിയടി ഗുരുതരമായ കുറ്റമാണെന്നും എസ് പിയെ അറിയിച്ചിട്ടുണ്ട് എസ് ഐയുടെ മര്‍ദനരീതി പൊലീസിന് നാണക്കേടാണെന്ന നിലപാടാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ളത്. ഡിവൈഎസ്പി അധ്യാപകനായ വിജയകുമാറില്‍ നിന്നും മൊഴി രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് എസ് ഐയോട് വിശദീകരണം തേടിയത്.
Post Your Comments