Latest NewsKerala

109 കിലോമീറ്റര്‍ വേഗതയില്‍ പോയതിന് പിഴ ; ഞെട്ടൽ മാറാതെ ഓട്ടോഡ്രൈവർ

പാലക്കാട്: മണിക്കൂറിൽ 109 കിലോമീറ്റര്‍ വേഗതയില്‍ പോയതിന് പിഴയടയ്ക്കാൻ പോലീസ് അയച്ച നോട്ടീസ് കണ്ടുഞെട്ടിയിരിക്കുകയാണ് ഓട്ടോഡ്രൈവറായ അബ്ദുല്‍ സലാം.ഒരു ഓട്ടോയുടെ സ്പീഡോമീറ്ററില്‍ കമ്പനി രേഖപ്പെടുത്തിയിരിക്കുന്ന പരമാവധി വേഗത മണിക്കൂറില്‍ 80 കിലോമീറ്ററാണ്.

പാലക്കാട് മുടപ്പല്ലൂരിലാണ് സംഭവം നടന്നത്. അമിത വേഗത്തില്‍ പോലും ഓട്ടോ ഓടിക്കാത്ത തനിക്ക് 109 കിലോമീറ്റര്‍ വേഗതയില്‍ പാഞ്ഞതിന് നോട്ടീസ് വന്നതില്‍ സലാമിന് അമ്പരപ്പും വിഷമവുമുണ്ട്.ദീര്‍ഘകാലമായി ഓട്ടോ ഓടിക്കുന്നുണ്ടെങ്കിലും യൂണിഫോം ധരിക്കാത്തതിന്റെ പേരില്‍പോലും തനിക്കു പിഴയടയ്‌ക്കേണ്ടി വന്നിട്ടില്ലെന്നാണ് സലാം പറയുന്നത്.

വടക്കഞ്ചേരി-വാളയാര്‍ ദേശീയപാതയില്‍ സലാമിന്റെ ഓട്ടോ ഏപ്രില്‍ 13ന് അമിത വേഗത്തിൽ പോയിയെന്നാണ് നോട്ടീസിൽ പറയുന്നത്.ഓട്ടോയുടെ ചിത്രം സഹിതമാണു നോട്ടിസ് ലഭിച്ചത്. ഒരു കാറിന് സമീപത്തിലൂടെ ഓട്ടോ പോകുന്നതാണ് ചിത്രത്തില്‍ കാണുന്നത്. പ്രശ്‌നങ്ങൾ ഉണ്ടാവാതിരിക്കാൻ സലാം പിഴയടച്ചു.

വിഷയം ചര്‍ച്ചയായതോടെ മോട്ടര്‍ വാഹന വകുപ്പ് പരിശോധന നടത്തി. ഓട്ടോയ്ക്ക് ഇത്ര വേഗത്തില്‍ പോകാന്‍ പറ്റില്ലെന്നു തന്നെയാണ് അധികൃതരും പറയുന്നത്. ഓട്ടോയ്ക്കു സമീപമുണ്ടായിരുന്ന കാറിന്റെ അമിതവേഗം സലാമിന്റെ ഓട്ടോയുടേതായി തെറ്റിദ്ധരിച്ചു നോട്ടിസ് അയച്ചതാകാം എന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button