വെമ്പായം: ഫോൺചെയ്യുന്നതിനിടെ കിണറ്റിൽവീണയാൾ ആരുമറിയാതെ അകത്തുകിടന്നത് മൂന്നു ദിവസം. വെമ്പായത്ത് കൊഞ്ചിറവിളയിൽ നാലുമുക്ക് വിളയിൽ വീട്ടിൽ പ്രദീപാണ് ബുധനാഴ്ച കിണറ്റിൽ വീണത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഇതുവഴിപോയയാൾ ഞരക്കം കേട്ടെത്തിയതിനാൽ ഇദ്ദേഹത്തെ രക്ഷിക്കാനായി.വീട്ടിൽ ആകെയുണ്ടായിരുന്ന അമ്മ സരള ഈ ദിവസങ്ങളിൽ ദൂരെ ബന്ധു വീട്ടിലായിരുന്നതിനാലാണ് പ്രദീപ് കിണറ്റിൽ അകപ്പെട്ട വിവരം ആരുമറിയാതിരുന്നത്.വീഴ്ചയിൽ കൈയ്ക്ക് കാര്യമായി പരിക്കേറ്റ പ്രദീപ് ഇതിനിടെ അവശനുമായിരുന്നു.
ബുധനാഴ്ച വൈകുന്നേരമാണ് പ്രദീപ് വീടിന്റെ മുറ്റത്തുള്ള കിണറിന്റെ ഭിത്തിയിൽ ചാരിയിരുന്ന് ഫോൺ ചെയ്തത്. ഭിത്തിയിടിഞ്ഞതാണ് കിണറ്റിൽ വീഴാൻ കാരണം. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ കിണറിനടുത്തുകൂടി പോയ വഴിയാത്രക്കാരൻ കിണറിനുള്ളിൽനിന്നു ശബ്ദംകേട്ട് നോക്കുമ്പോഴാണ് പ്രദീപ് കിണറ്റിൽ കിടക്കുന്നതുകണ്ടത്. ഉടൻ തന്നെ നെടുമങ്ങാട് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയും അഗ്നിരക്ഷാസേന എത്തി യുവാവിനെ രക്ഷിക്കുകയുമായിരുന്നു.
Post Your Comments