ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും പഴക്കമുള്ള വിമാന വാഹിനി കപ്പലായ ഐ എൻ എസ് വിരാട് ഇനി ഓർമ്മകളിൽ. ബ്രിട്ടിഷ്–ഇന്ത്യൻ നാവികസേനാ ചരിത്രത്തിൽ വേറിട്ട ജലപാത തെളിച്ച പടുകൂറ്റൻ പടക്കപ്പലാണ് ഐ എൻ എസ് വിരാട്.
30 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച ഐഎൻഎസ് വിരാട് പൊളിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതോടെയാണിത്. വിരാടിനെ നാവികസേനാ മ്യൂസിയമായി മാറ്റുമെന്ന പ്രഖ്യാപനം ഉപേക്ഷിച്ചാണ് പുതിയ തീരുമാനം.
ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാർലമെന്റിനെ അറിയിച്ചത്. ബ്രിട്ടനിൽ നിന്ന് ഇന്ത്യ വാങ്ങി പുതുക്കലുകൾക്കു ശേഷം 1987–ൽ നീറ്റിലിറക്കിയ ഐഎൻഎസ് വിരാട് 2017 ലാണ് ഡീ കമ്മിഷൻ ചെയ്ത് സേവനം അവസാനിപ്പിച്ചത്. അതിനുമുമ്പ് ഇന്ത്യൻ നാവികസേനയുടെ തേരോട്ടങ്ങളിൽ ഐ എൻ എസ് വിരാട് അവിഭാജ്യ ഘടകമായി മാറി. 1988 ൽ ശ്രീലങ്കയിൽ നടന്ന നാവികസേന ഓപ്പറേഷനിലും, 1999 ൽ കാർഗിൽ വാർ എന്നിവയിലും വിരാട് പങ്കാളിയായി.
കഴിഞ്ഞ വർഷം കൊങ്കണിലെ സിന്ധുദുർഗിൽ വിരാടിനെ 852 കോടി രൂപ ചെലവിൽ മാരിടൈം മ്യൂസിയമായി മാറ്റുമെന്നു പ്രഖ്യാപിച്ചിരുന്നു. മ്യൂസിയമായി നിലനിർത്തുന്നതിനുള്ള ഭീമമായ ചെലവാണ് കപ്പൽ പൊളിക്കാനുള്ള തീരുമാനത്തിനു പിന്നിലെന്നാണ് വിവരം.
Post Your Comments