ലീഡ്സ്: ലോകകപ്പിൽ ചരിത്ര നേട്ടം സ്വന്തമാക്കി മുന്നേറി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഹിറ്റ്മാൻ രോഹിത് ശർമ്മ. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരമെന്ന റെക്കോർഡ് ഇനി രോഹിതിന് സ്വന്തം. ശ്രീലങ്കയ്ക്കെതിരായി നടന്ന പോരാട്ടത്തിലാണ് തന്റെ അഞ്ചാം സെഞ്ചുറി രോഹിത് നേടിയത്.
A stunning third ? in a row for Rohit Sharma and his fifth of #CWC19 ?
A wonderful achievement for the Indian opener!#TeamIndia | #SLvIND pic.twitter.com/BXYOoVek77
— ICC (@ICC) July 6, 2019
ഇതോടെ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ഒപ്പമുണ്ടായിരുന്ന ശ്രീലങ്കന്‍ താരം കുമാര്‍ സംഗകാരയെ രോഹിത് പിന്നിലാക്കി. 92പന്തിൽ സെഞ്ചുറിയിലേക്ക് പറന്നുയർന്ന രോഹിത് സച്ചിന് ശേഷം ഒരു ലോകകപ്പില്‍ 600 റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന നേട്ടവും ഇന്ന് രോഹിത് സ്വന്തമാക്കി.
The Hitman just can't miss at the moment ?
Rohit Sharma brings up his fifth ? at #CWC19 – no batsman has ever made as many at a single World Cup ?
What a player! pic.twitter.com/apwVq4WW6b
— ICC Cricket World Cup (@cricketworldcup) July 6, 2019
2003ലെ ലോകകപ്പില്‍ സച്ചിന് ടെന്‍ഡുല്‍ക്കര്‍ ( 673 റണ്‍സ്), 2007ല്‍ മാത്യു ഹെയ്ഡന് (659 റണ്‍സ്), ഈ ലോകകപ്പില്‍ ഷാക്കിബ് അല്‍ ഹസന് (606 റണ്‍സ്) എന്നിവരാണ് രോഹിത്തിന് മുൻപായി ഈ നേട്ടം സ്വന്തമാക്കിയത്.
Post Your Comments