UAELatest NewsGulf

കനത്ത ചൂട് : യുഎഇയിൽ ആശ്വാസ വാർത്തയുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ദുബായ് : ആശ്വാസ വാർത്തയുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ചൂടിന് നേരിയ ശമനമുണ്ടാകാൻ സാധ്യതയെന്നും വൈകിട്ടോടെ ആകാശം ചിലയിടങ്ങളിൽ മേഘാവൃതമാകുമെന്നും അറിയിപ്പ്. 38 മുതൽ 42 ഡിഗ്രി സെൽഷ്യസാകും ഇന്ന് അനുഭവപ്പെട്ടേക്കാവുന്ന കൂടിയ താപനില. 29 മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെയാണ് കുറഞ്ഞ താപനില. ചിലയിടങ്ങളിൽ കാറ്റിനും സാധ്യതയുണ്ട്.

ഫുജൈറ, ഖോർഫക്കാൻ എന്നിവിടങ്ങളടക്കമുള്ള കിഴക്കൻ പ്രദേശങ്ങളിലാകും താപനില കുറയുക. . എന്നാൽ, നാളെ രാവിലെയോടെ. വടക്കൻ പ്രദേശങ്ങളിൽ അന്തരീക്ഷ ഈർപ്പം വർദ്ധിക്കുകയും താപനിലയിൽ കുറവനുഭവപ്പെടുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button