കോടതികളിലെത്തുന്ന കക്ഷികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നു. സുപ്രീംകോടതിനിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇതിനായി 11.34 കോടി രൂപയുടെ അനുമതി നൽകി. ഈ സാമ്പത്തികവര്‍ഷംതന്നെ സൗകര്യങ്ങള്‍ കൊണ്ടുവരാനാണ് തീരുമാനം. ജില്ലാ ജഡ്ജിമാരോട് അതത് ജില്ലകളിലെ കോടതികളുടെ ആവശ്യങ്ങള്‍ അറിയിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
മുലയുട്ടാനുളള സൗകര്യം, കോടതിക്കുമുന്നില്‍ സഹായം കേന്ദ്രം, കക്ഷികള്‍ക്ക് കോടതികളോടുചേര്‍ന്ന മുറികളില്‍ ഇരിക്കാനുള്ള സംവിധാനം എന്നിവയാണ് ഒരുക്കുന്നത്. കോടതിനടപടികള്‍ മൈക്കിലൂടെ കേള്‍ക്കാം. അനൗണ്‍സ്‌മെന്റ് കേള്‍ക്കുന്ന മുറയ്ക്ക് കക്ഷികള്‍ക്ക് കോടതിയിലേക്ക് പോകാൻ കഴിയും. ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും കാത്തിരിപ്പുമുറിയിലും കോടതിയിലും കയറാന്‍ റാമ്പുകൾ, അതത് ദിവസം പരിഗണിക്കുന്ന കേസുകളെക്കുറിച്ച് കാത്തിരിപ്പുമുറിയിലും കോടതി ഹാളിനോട് ചേര്‍ന്നും ഇലക്‌ട്രോണിക്‌സ് ഡിസ്‌പ്ലേ എന്നിവയാണ് ഒരുക്കുന്നത്.
Post Your Comments