Latest NewsIndia

കേന്ദ്ര ബജറ്റ്: 2022 ഓടെ എല്ലാവര്‍ക്കും വീട്- വൈദ്യുതിയും പാചകവാതകവും ഉറപ്പാക്കും

2022 ഓടെ എല്ലാവര്‍ക്കും വീട് ലഭ്യമാക്കും. ശൗചാലയം, ഗ്യാസ്, കറന്റ് സംവിധാനമുള്ള വീടുകള്‍ ലഭ്യമാക്കുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. എല്ലാ വീടുകളിലും ശുചിത്വമുള്ള അടുക്കളയും വൈദ്യുതിയും എല്ലാ ഗ്രാമീണ ഭവനത്തിനും ഉറപ്പാക്കും. ശുദ്ധമായ പാചക സൗകര്യവും ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. കെ വൈ സി നിബന്ധനകളില്‍ ഇളവ് വരുത്തും. ഇന്‍ഷുറന്‍സ്, മാധ്യമം, വ്യോമയാന മേഖലകളില്‍ വിദേശനിക്ഷേപം കൂട്ടും.

ബഹിരാകാശ മേഖലയില്‍ കമ്പനി വരും. വാണിജ്യ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് കമ്പനി വരും. റെയില്‍ വികസനത്തിന് പിപിപി മോഡല്‍ കൊണ്ടുവരും. റെയില്‍വികസനത്തിന് വന്‍വിഹിതം നല്‍കും. 2030 വരെ 50 ലക്ഷം കോടി ചെലവഴിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. എല്ലാ പഞ്ചായത്തുകളിലും ഇന്റര്‍നെറ്റ് ഉറപ്പാക്കും. ഗ്രാമീണ ഡിജിറ്റല്‍ സാക്ഷരത മിഷന്‍ വിപുലീകരിക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ് ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button