Latest NewsKerala

കസ്റ്റഡി മരണം ; പ്രതികളുടെ അറസ്റ്റ് നടപടി വേഗത്തിലാക്കുന്നു

തിരുവനന്തപുരം: പീരുമേട് സബ്‌ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം രണ്ടും മൂന്നും പ്രതികളുടെ അറസ്റ്റ് നടപടികൾ വേഗത്തിലാക്കുന്നു .ഇരുവരും അന്വേഷണസംഘത്തിന്‍റെ നിരീക്ഷണത്തിലാണെന്നും ഇന്നോ നാളെയെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.

അറസ്റ്റ് ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീണ എസ് ഐ സാബുവിന് ഹൃദയസംബന്ധമായ രോഗമൊന്നുമില്ളെന്ന് കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അറിയിച്ചു. അതേസമയം അറസ്റ്റിലായ എസ് ഐ സാബുവിന്‍റെയും , സിപിഒ സജീവ് ആന്‍റണിയുടെയും ജാമ്യാപേക്ഷ ഇന്ന് പീരുമേട് കോടതി പരിഗണിക്കും. ഈ സാഹചര്യത്തിൽ ജാമ്യം കിട്ടാൻ ഇടയില്ലെന്നാണ് സൂചന. സാമ്പത്തിക തട്ടിപ്പ് അന്വേഷണവും പുരോഗമിക്കുകയാണ്.

നിക്ഷേപകരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയാണ് അന്വേഷണ സംഘമിപ്പോൾ. കോണ്‍ഗ്രസിന്‍റെ എസ്പി ഓഫീസ് മാർച്ചും ഇന്നുണ്ട്. എസ്പിക്കെതിരെ നടപടിയെടുക്കുന്നത് വരെ പ്രക്ഷോഭ പരിപാടികൾ തുടരുമെന്നാണ് കോൺഗ്രസ് പക്ഷം.

shortlink

Related Articles

Post Your Comments

Related Articles


Back to top button