Latest NewsIndia

കേന്ദ്ര ബജറ്റ്: എയര്‍ ഇന്ത്യയുടേതടക്കം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കും

രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ബജറ്റ് അവതരണത്തിനിടെ എയര്‍ ഇന്ത്യയുടേതടക്കം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ഹൗസിങ് ഫിനാന്‍സ് കമ്പനികളുടെ നിയന്ത്രണം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് കൈമാറി. പൊതുമേഖലാ ബാങ്കുകള്‍ 7000 കോടി വായ്പ നല്‍കും.
നികുതിദായകര്‍ക്ക് നന്ദി. 20 രൂപയുടേത് ഉള്‍പ്പടെ പുതിയ നാണയങ്ങള്‍ ഉടന്‍. നേരിട്ടുള്ള നികുതി വരുമാനം വര്‍ദ്ധിച്ചു. ഓഹരി വിറ്റഴിക്കല്‍ ഊര്‍ജിതമാക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിറ്റ് 105000 കോടി രൂപ നേടും. അഞ്ച് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കും. നികുതിദായകര്‍ക്ക് നന്ദിയെന്ന് ധനമന്ത്രി പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ വായ്പയെടുക്കുന്നവര്‍ക്ക് നികുതിയിളവ്. ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപിപ്പിക്കാന്‍ ഇത് സഹായകരമാകുമെന്നും ധനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button