
തൃശൂര്‍: അധ്യാപകരെ ട്രോളിയ വിദ്യാര്‍ത്ഥിയുടെ സ്വഭാവസര്‍ട്ടിഫിക്കറ്റില്‍ പണികൊടുത്ത് കോളേജ് അധികൃതര്‍. തൃപ്രയാര്‍ പോളിടെക്നിക്കില്‍ നിന്നു 2016-19 കാലയളവില്‍ ഇലക്ട്രിക്കല്‍ ബാച്ചില്‍ പഠിച്ച് ജയിച്ച കെ അരവിന്ദ് ശര്‍മ്മയ്ക്കാണ് അധ്യാപകരുടെ ഭാഗത്തുനിന്നും പണികിട്ടിയത്.അരവിന്ദിന്റെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിന്റെ കൂടെയുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ‘നോട്ട് സാറ്റിസ്ഫാക്ടറി’ എന്നാണ്.
ഹാജര്‍നില രേഖപ്പെടുത്തുന്നിടത്ത് ഡിപ്പാര്‍ട്ടുമെന്റ് മേധാവിയുടെ റിമാര്‍ക്കും ഇങ്ങനെതന്നെ. ഇതോടെ അരവിന്ദിന്റെ തുടര്‍ പഠനവും ജോലി സാധ്യതയും അവതാളത്തിലായിരിക്കുകയാണ്.അധ്യാപകരെ പരിഹസിച്ചതാണ് അരവിന്ദ് ചെയ്ത വലിയ കുറ്റമായി പോളിടെക്നിക് അധികൃതര്‍ കണ്ടിരിക്കുന്നത്. ക്രിമിനല്‍ കേസുണ്ടെങ്കില്‍ കൂടി ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന കോളേജുകളാണ് കേരളത്തിലുള്ളത്. എന്നാൽ തമാശ പറഞ്ഞതിന്റെ പേരിൽ ഇത്രവലിയ ശിക്ഷ കൊടുത്ത നടപടിക്കെതിരെയാണ് കോളേജിലെ മറ്റ് വിദ്യാർത്ഥികൾ.
പഠിത്തത്തില്‍ മിടുക്കനായ അരവിന്ദിനെ പ്രാക്ടിക്കല്‍ പരീക്ഷകളില്‍ ഇതിന്റെ പേരില്‍ തോൽപ്പിച്ചിരുന്നു. തോറ്റ വിഷയങ്ങളെല്ലാം എഴുതി വിജയിച്ചപ്പോഴാണ് സ്വഭാവ സര്‍ട്ടിഫിക്കറ്റില്‍ ഇത്തരമൊരു പണികിട്ടിയതെന്ന് അരവിന്ദ് പറഞ്ഞു. അധ്യാപന്റെ മകനാണ് അരവിന്ദ്.സ്വഭാവ സര്‍ട്ടിഫിക്കറ്റില്‍ സംതൃപ്തിയില്ല എന്ന് എഴുതുന്നതിനു മുമ്പ് അരവിന്ദ് ചെയ്ത തെറ്റുകളെന്തെന്ന് മാതാപിതാക്കളെ അറിയിച്ചിട്ടില്ലെന്ന് പിതാവ് പറയുന്നു.
Post Your Comments