Latest NewsKerala

കള്ളൻ പൊട്ടിച്ചെടുത്തത് മുക്കുപണ്ടം ; സിസിടിവിയും ചതിച്ചു

ഗോവിന്ദമംഗലം : ബസ് കാത്തിരുന്ന വീട്ടമ്മയുടെ മാല പൊട്ടിച്ച കള്ളൻ സിസിടിവിയിൽ കുടുങ്ങി. എന്നാൽ മലപോയപ്പോഴും വീട്ടമ്മ ചിരിച്ചുകൊണ്ടിരുന്നു. കള്ളന് പിറകെ ഓടിയവരോട് 100 രൂപ വിലയുള്ള മാല കൊണ്ടുപൊക്കോട്ടെയെന്ന് അവർ പറഞ്ഞു. വ്യഴാഴ്ച ഉച്ചക്ക് ഗോവിന്ദമംഗലം ജങ്ഷനിലായിരുന്നു സംഭവം നടന്നത്.

വേലിക്കോട് പള്ളിത്തറയിൽ നിന്ന് പാപ്പനംകോട് പോകാൻ ബസ് കാത്തിരിക്കുകയായിരുന്നു അമ്പത്തിയാറുകാരിയായ വീട്ടമ്മ.ഹെൽമെറ്റ് ധരിച്ച് സ്കൂട്ടറിൽ എത്തിയ ഒരാൾ ഇവരോട് പാപ്പനംകോടിനുള്ള വഴി ചോദിച്ചു. മറുപടി പറയാൻ തുടങ്ങുന്നതിനിടെ ഇയാൾ മലപ്പൊട്ടിച്ചു കടന്നുകളഞ്ഞു. എന്നാൽ ഇതുകണ്ട് വീട്ടമ്മ പൊട്ടിച്ചിരിച്ചു. നാട്ടുകാർ പോലീസിൽ പരാതിപ്പെടാൻ ആവശ്യപ്പെട്ടുവെങ്കിലും വേണ്ടെന്ന് വർ പറഞ്ഞു. നാട്ടുകാർ സ്ഥാപിച്ച സിസിടിവിയിൽ മോഷണ ദൃശ്യം വ്യക്തമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button