ന്യൂ ഡല്‍ഹി : സ്വാതന്ത്ര്യസമര സേനാനികളുടെ പെന്‍ഷന്‍ പദ്ധതി വിവാഹിതയായ മകള്‍ക്ക് ലഭ്യമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. സ്വതന്ത്രത സൈനിക് സമന്‍ യോജന(എസ്എസ്എസ്) യോജന പ്രകാരം ആശ്വാസം അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
സ്വാതന്ത്ര്യസമരസേനാനി, അദ്ദേഹത്തിന്റെ വിധവ, അല്ലെങ്കില്‍ അവിവാഹിതരായ പെണ്‍മക്കള്‍ എന്നിവര്‍ക്ക് എസ്എസ്എസ് പെന്‍ഷന്‍ ലഭ്യമാണ്. അതേസമയംദില്ലി വിധവയായ മകള്‍ക്ക് ഇത് നല്‍കണമെന്ന അപേക്ഷ അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഒരാള്‍ക്ക് മാത്രമേ പെന്‍ഷന് അര്‍ഹതയുള്ളൂവെന്ന് പദ്ധതി വ്യക്തമാക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യസമരസേനാനിയും പരേതന്റെ മകളാണ് ഹര്‍ജിയുമായി കോടതിയിലെത്തിത്. എന്നാല്‍ 2004 ല്‍ പിതാവ് മരിച്ചപ്പോള്‍ അമ്മയ്ക്ക് പെന്‍ഷന്‍ കിട്ടി തുടങ്ങിയെന്നും കഴിഞ്ഞ വര്‍ഷം അമ്മയും മരിച്ചതിനാല്‍ പെന്‍ഷന്‍ തുക തനിക്ക് അനുവദിക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരിയുടെ വാദം. എന്നാല്‍ വിവാഹിതരായ പെണ്‍മക്കള്‍ക്ക് ആനുകൂല്യത്തിന് അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി തള്ളുകയായിരുന്നു.
Post Your Comments