ന്യൂ ഡൽഹി: ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ ഇന്നു ഫേസ്ബുക്കിൽ ധാരാളമാണ്. ഇതിൽ നിരവധി വ്യാജ വാർത്തകൾ കാണാറുണ്ട്. പലരും ഇങ്ങനെയുള്ള വാർത്തകളുടെ നിചസ്ഥിതി മനസിലാക്കാതെ ഇവയെല്ലാം ജീവിതത്തിൽ പരീക്ഷിക്കുകയാണ് പതിവ്. എന്നാൽ ഇത് ഗൗരവമായി നിരീക്ഷിക്കാനൊരുങ്ങുകയാണ് ഫേസ്ബുക്ക്.
ശരീര സൗന്ദര്യം, ആരോഗ്യപരിപാലനം, പോഷകാഹാരം, എന്നിവ സംബന്ധിച്ച് തെറ്റായ വാർത്തകളും വീഡിയോകളും ഇനി ഫേസ്ബുക്കില്‍ പ്രചരിക്കുന്നത് ഫേസ്ബുക്ക് അധികൃതർ നിയന്ത്രിക്കും. ഇതിനുള്ള നീക്കങ്ങൾ ഫേസ്ബുക്ക് ആരംഭിച്ചു കഴിഞ്ഞു.
ഫേസ്ബുക്ക് പ്രധാനമായും നിയന്ത്രിക്കാൻ പോകുന്നത് ആരോഗ്യ പരിപാലനുവായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളും സേവനങ്ങളും വില്‍ക്കുന്നതിനായി അതിശയോക്തി കലര്‍ത്തിയും അത്ഭുതം നിറഞ്ഞ അവകാശവാദങ്ങള്‍ ഉന്നയിച്ചുമുള്ള പോസ്റ്റുകളാണ്. രണ്ടാമത്തേത് ആരോഗ്യപരമായ അവകാശവാദങ്ങള്‍ പുകഴ്ത്തുന്ന പോസ്റ്റുകളാണ്.
Post Your Comments