
ന്യൂഡല്‍ഹി: ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണജനകവും വ്യജവുമായ വിവരങ്ങള്‍ നിയന്ത്രിക്കാനൊരുങ്ങി ഫേസ്ബുക്ക്. ആരോഗ്യപരിപാലനം, പോഷകാഹാരം, ശരീര സൗന്ദര്യം എന്നിവ സംബന്ധിച്ചുള്ള തെറ്റായ വാര്‍ത്തകളും വീഡിയോകളും ഫേസ്ബുക്കില്‍ വ്യാപകമാകുന്നതിനെ തുടര്‍ന്നാണ് ഇത്. ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന തരത്തിലുള്ള വിവരങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കങ്ങള്‍ക്കാണ് ഫേസ്ബുക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
ആരോഗ്യ പരിപാലനുവായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളും സേവനങ്ങളും വില്‍ക്കുന്നതിനായി അതിശയോക്തി കലര്‍ത്തിയും അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള അവകാശവാദങ്ങള്‍ ഉന്നയിച്ചുമുള്ള പോസ്റ്റുകളാണ് ഫേസ്ബുക്ക് പ്രധാനമായും നിയന്ത്രിക്കാനൊരുങ്ങുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് ഫേസ്ബുക്ക് രണ്ട് വിഭാഗങ്ങളായാണ് ഇത്തരം പോസ്റ്റുകളെ നിരീക്ഷിക്കുന്നത്. ആദ്യത്തേത് തെറ്റിദ്ധാരണ പടര്‍ത്തുന്നതും അതിശയോക്തി കലര്‍ന്നതുമായ പോസ്റ്റുകളാണ്.
രണ്ടാമത്തേത് ആരോഗ്യപരമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന പോസ്റ്റുകളാണ്. കാന്‍സര്‍ മാറ്റാം, ശരീരഭാരം കുറയ്ക്കാം എന്നെല്ലാം അവകാശപ്പെട്ടുള്ള മരുന്നുകളുടെ പ്രചാരണം ആണ് ഈ വിഭാഗത്തില്‍ പെടുന്നത്. ഇത്തരത്തിലുള്ള ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളും വ്യാജ അവകാശവാദങ്ങളും പരത്തുന്ന ഉള്ളടക്കങ്ങള്‍ ഫേസ്ബുക്ക് പേജുകളില്‍ ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം അത് ആ പേജില്‍ നിന്നുള്ള മറ്റ് ഫേസ്ബുക്ക് പോസ്റ്റുകളെ ബാധിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments