ദുബായ് : ബാഗിനുള്ളിൽവെച്ച് 2 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 48 കാരനെ ദുബായ് എയർപോർട്ട് ഉദ്യോഗസ്ഥർ പിടികൂടി.മെത്താംഫെറ്റാമൈൻ എന്ന മയക്കുമരുന്നാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.ഏപ്രിൽ 22 ന് പ്രതിയെ ദുബായ് വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂഷൻ രേഖകൾ പറയുന്നു.
ബാഗ് അസാധാരണമായി ഭാരമുള്ളതായി ദുബായ് കസ്റ്റംസിൽ നിന്നുള്ള ഒരു ഇൻസ്പെക്ടർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.പരിശോധനയ്ക്കിടെ ബാഗിനുള്ളിൽ രണ്ട് പാക്കറ്റ് വെളുത്ത വസ്തുക്കൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പാക്കറ്റുകളിൽ മെത്താംഫെറ്റാമൈൻ എന്ന അനധികൃത മരുന്ന് അടങ്ങിയിട്ടുണ്ടെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു.തുടർന്ന് പാക്കറ്റുകൾ പിടിച്ചെടുത്തു. ഇയാളെ ക്രിമിനൽ കോടതിയിൽ ഹാജരാക്കി.
Post Your Comments