തിരുവനന്തപുരം: സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവാക്കള്‍ക്കായി കനറാ ബാങ്ക് നടത്തുന്ന സൗജന്യ കമ്ബ്യൂട്ടര്‍ പരിശീലന പരിപാടിയിലെ 98, 99 ബാച്ചുകളുടെ ഉദ്ഘാടനം ബാങ്കിന്റെ സര്‍ക്കിള്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. കനറാ ബാങ്ക് ജനറല്‍ മാനേജര്‍ ജി.കെ. മായ, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എസ്. സന്തോഷ് കുമാര്‍, ഇന്‍സ്‌റ്റിറ്റ്യൂട്ട് ഡയറക്‌ടര്‍ എസ്. മഹാദേവന്‍ എന്നിവര്‍ സംസാരിച്ചു.
2001 മുതല്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്നതാണ് കനറാ ബാങ്ക് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഒഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (സി.ബി.ഐ.ഐ.ടി). ഇതുവരെ ഏകദേശം 4,200 പേര്‍ക്ക് പരിശീലനം നല്‍കി. അതില്‍, 94 ശതമാനം പേര്‍ ഇന്ത്യയിലും വിദേശത്തുമായി വിവിധ കമ്ബനികളില്‍ ജോലി നേടി.
Post Your Comments