Latest NewsBikes & Scooters

വിപണി പിടിക്കാൻ പൾസർ NS 125 അടുത്ത മാസം എത്തുന്നു

മുംബൈ: വിപണി പിടിക്കാൻ പൾസർ NS 125 ആഗസ്റ്റിൽ ഇന്ത്യൻ വിപണിയിൽ എത്തും. പൾസർ ബൈക്കിന് ഇന്ത്യയിൽ വലിയ വിപണന സാധ്യതയാണ് ഉള്ളത്. ബജാജ് ഇറക്കിയ പൾസറിന്റെ എല്ലാ മോഡലുകളും ഇന്ത്യയിൽ വമ്പൻ തരംഗമായിരുന്നു. പള്‍സര്‍ NS125 -ന് വിഭജിച്ച ഇരട്ട സീറ്റ ഘടനയാണ്. ഹെഡ്‌ലാമ്പ്, ഇരട്ടനിറമുള്ള മാസ്‌ക്ക്, ഫ്‌ളൈ സ്‌ക്രീന്‍, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, വലിയ ഇന്ധനടാങ്ക് എന്നിങ്ങനെ ബൈക്കില്‍ വിശേഷങ്ങള്‍ ഒരുപാടുണ്ട്. Bajaj

കോമ്പി ബ്രേക്കിങ് സംവിധാനം 125 സിസിയില്‍ താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശനമായതുകൊണ്ട് സിബിഎസ് യൂണിറ്റുമായാകും പള്‍സര്‍ NS125 ഇവിടെ വില്‍പ്പനയ്ക്ക് വരിക. എ ബി എസിനെ അപേക്ഷിച്ച് സി ബി എസ് യൂണിറ്റ് ബൈക്കിന്റെ വില നിയന്ത്രിച്ചു നിര്‍ത്തും 124.5 സിസി ഒറ്റ സിലിണ്ടര്‍ DTS-i എഞ്ചിന്‍ ബൈക്കില്‍ തുടിക്കും. 240 mm ഡിസ്‌ക്കാണ് പള്‍സര്‍ NS125 -ന്റെ മുന്‍ ടയറില്‍ ബ്രേക്കിങ് നിര്‍വഹിക്കുക. പിന്‍ ടയറില്‍ 130 mm യൂണിറ്റ് ബ്രേക്കിങ്ങിനായുണ്ട്. ഭാരം 126.5 കിലോ. ഗ്രൗണ്ട് ക്ലിയറന്‍സ് 170 mm. ഇന്ത്യയില്‍ പ്രാദേശികമായി നിര്‍മ്മിക്കുന്നതിനാല്‍ മോഡലിന് 65,000 രൂപ മുതല്‍ 75,000 രൂപ വരെ വില പ്രതീക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button