പാരിസ്: ഫിഫ വനിതാ ലോകകപ്പില്‍ സ്വീഡനെ വീഴ്ത്തി നെതര്‍ലാന്‍ഡ്‌സ് ഫൈനലില്‍ കടന്നു. സെമിയില്‍ സ്വീഡനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയാണ് നെതര്‍ലാന്‍ഡ്‌സിന്റെ മുന്നേറ്റം.
മുന്‍ ചാമ്പ്യന്മാരായ യുഎസ്എ ആണ് ഫൈനലില്‍ നെതര്‍ലാന്‍ഡ്‌സിന്റെ എതിരാളികള്‍. നിശ്ചിത സമയത്തും ഇരു ടീമുകള്‍ക്കും ഗോളടിക്കാന്‍ കഴിയാതിരുന്നതോടെ അധികസമയത്തേക്ക് നീണ്ട കളിയുടെ 99-ാം മിനിറ്റില്‍ ജാക്കി ഗ്രോസെനെന്‍ ആണ് ഗോള്‍ സ്‌കോര്‍ ചെയ്തത്.
നെതര്‍ലാന്‍ഡ്‌സിന് തന്നെയായിരുന്നു മത്സരത്തില്‍ മേധാവിത്വം. പന്തടക്കത്തില്‍ സ്വീഡനെക്കാള്‍ മികവുകാട്ടിയ ടീം ഗോളാക്രമണത്തിലും മുന്നിട്ടുനിന്നു. പ്രതിരോധത്തിലൂന്നിയ കളിയാണ് സ്വീഡന്‍ കാഴ്ചവെച്ചത്. നേരത്തെ 2017ലെ യൂറോ ക്വാര്‍ട്ടറില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഡച്ച് ടീം 2-എണ്ണത്തിന് വിജയിച്ചിരുന്നു. യൂറോ ചാമ്പ്യന്മാരായ നെതര്‍ലാന്‍ഡ്‌സ് ഇക്കുറി യുഎസ്എയെ തോല്‍പ്പിക്കാമെന്ന ആത്മവിശ്വാസത്തിലാണ്.
Post Your Comments