ഒന്നും നോക്കണ്ട ഇനി അവധി അടിച്ചുപൊളിക്കാം. അവധിക്കാലം ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമെന്ന് പുതിയ പഠനം. തിരക്കേറിയ ജീവിതത്തിൽ നിന്നും അവധിയെടുത്ത് വിശ്രമിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് അമേരിക്കയിലെ സിറാകസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു.
ഹൃദയസംബന്ധമായ അസുഖത്തിന് കാരണമാകുന്ന ഘടകങ്ങളാണ് മെറ്റബോളിക് സിൻട്രോം. നമ്മളിൽ അത് കൂടുതലാണെങ്കിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുളള സാധ്യത ഏറെയാണ്.
എല്ലാ വർഷവും കൃത്യമായി ഇടവേളകളെടുത്ത് അവധിക്കാലത്തിന് പോകുന്നവർക്ക് മെറ്റബോളിക് സിൻട്രോമും മെറ്റബോളിക് ലക്ഷണങ്ങളും കുറഞ്ഞിരിക്കുമെന്ന് അസിസ്റ്റന്റ് പ്രൊഫസർ ബ്രെയ്സ് ഹൃസ്ക പറയുന്നു. അവധിക്കാലം പരമാവധി പ്രയോജനപ്പെടുത്തുന്നത് നമ്മുടെ ആരോഗ്യത്തിന് ഏറെ സഹായകമാകുമെന്നാണ് പഠനം നിർദേശിക്കുന്നതെന്നും ബ്രെയ്സ് ഹൃസ്ക വ്യക്തമാക്കുന്നു.
Post Your Comments