ചെന്നൈ : ഡിഎംകെ യുവജന വിഭാഗം ജനറല്‍ സെക്രട്ടറിയായി ഉദയനിധി സ്റ്റാലിനെ നിയമിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്റെ മകനും നടനുമാണ് ഉദയനിധി. ഉദയനിധിയുടെ പിതാവ് എം.കെ സ്റ്റാലിന്‍ 35 വര്‍ഷത്തോളം യുവജനവിഭാഗത്തിന്റെ അധ്യക്ഷനായിരുന്നു. കുടുംബ സംരംഭമായ മുരശൊലി ട്രസ്റ്റിന്റെ എം.ഡിയാണ് നിലവില്‍ ഉദയനിധി. പാര്‍ട്ടി മുഖപത്രമായ മുരശൊലി നടത്തുന്നത് മുരശൊലി ട്രസ്റ്റാണ്.
മുന്‍ മന്ത്രി വെള്ളക്കോവില്‍ സ്വാമിനാഥനായിരുന്നു ഡി.എം.കെയുടെ യുവജനവിഭാഗം അധ്യക്ഷന്‍. സ്വാമിനാഥന്‍ സ്വകാര്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ച രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉദയനിധിയുടെ സ്ഥാനാരോഹണം. സുപ്രധാന പദവിയില്‍ ഇപ്പോഴാണ് നിയമിക്കപ്പെടുന്നതെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷമായി ഡി.എം.കെയുടെ പ്രവര്‍ത്തനങ്ങളില്‍ ഉദയനിധി സജീവമായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡി.എംകെയുടെ താരപ്രചാരകനും ഉദയനിധി ആയിരുന്നു.
രാഷ്ട്രീയ പ്രവേശത്തോടെ കരുണാനിധി കുടുംബത്തില്‍ നിന്ന് ഡി.എം.കെയുടെ സുപ്രധാന പദവിയിലേക്ക് വരുന്ന നാലാമനാണ് ഉദയനിധി. സ്റ്റാലിന്റെ സഹോദരി കനിമൊഴി, കരുണാനിധിയുടെ സഹോദരീ പുത്രനായ മുരശൊലി മാരന്റെ മകന്‍ ദയാനിധി മാരന്‍ എന്നിവതാണ് പാര്‍ട്ടിയിലെ സുപ്രധാന പദവികളിലുള്ളത്. ഉഡയ നിധിയുടെ വരവ് പാര്‍ട്ടിയിലേക്ക് കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ ഇടവരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments