Latest NewsKerala

തിരുവനന്തപുരം മേയർ വി കെ പ്രശാന്തിനെ ആക്രമിച്ച കേസ് : കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: മേയർ വി കെ പ്രശാന്തിനെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു.കൗൺസിലറടക്കം 21 പേർക്കെതിരെ മ്യൂസിയം പൊലീസ് സമർപ്പിച്ച കുറ്റപത്രം തിരുവനന്തപുരം ഒന്നാം മജിസ്ട്രേറ്റ് കോടതി സ്വീകരിച്ചു. കൗൺസിൽ ഹാളിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ വധശ്രമം, ഗൂഡാലോചന, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 2017 നവംബർ 18 നായിരുന്നു സംഭവം. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button