രക്തത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതോടൊപ്പം മാതളം ജ്യൂസ് കുടിക്കുന്നതുകൊണ്ട് വേറെയും ഉണ്ട് ഒരുപാട് ഗുണങ്ങൾ. വിളര്‍ച്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഏറ്റവും നല്ലതാണിത്. അതുപോലെ മൂത്രനാളിയിലുണ്ടാകുന്ന അണുബാധയെ ചെറുക്കാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ലോസ് ഏഞ്ചല്‍സിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകരാണ് പഠനം നടത്തിയത്.
ജീവിതരീതികളില്‍ വന്ന മാറ്റങ്ങള്‍ മൂലം വലിയൊരു ശതമാനം ആളുകള്‍ അനുഭവിക്കുന്ന അസുഖമാണ് മൂത്രനാളിയിലെ അണുബാധ. പുകച്ചില്‍, മൂത്രമൊഴിക്കുമ്പോള്‍ വേദന, രൂക്ഷമായ ഗന്ധം, ഇടവിട്ട് മൂത്രമൊഴിക്കാനുള്ള തോന്നല്‍, ഇങ്ങനെ പലതരത്തില്‍ ബുദ്ധിമുട്ടുകളുണ്ടാക്കുന്ന രോഗങ്ങൾക്ക് മാതളം ജ്യൂസ് ഉത്തമമാണ്. ധാരാളം ആന്റി ഓക്‌സിഡന്റുകളടങ്ങിയിരിക്കുന്ന ഫലമാണ് മാതളം. ഇത് ബാക്ടീരിയല്‍ അണുബാധകളെ പരമാവധി തടയുന്നു
Post Your Comments