Latest NewsKerala

പ്രാകൃതമായ മര്‍ദ്ദനം: കസ്റ്റഡി കൊലപാതകത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

ഇടുക്കി: പീരുമേട് സബ് ജയിലിലെ റിമാന്‍ഡ് പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ കസ്റ്റഡി റിപ്പോര്‍ട്ട് പുറത്ത്. രാജ്കുമാറിന്റെ മരണത്തിന് കാരണം കസ്റ്റഡിയിലെ ക്രൂര മര്‍ദ്ദനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ രാജ്കുമാറിന് ന്യമോണിയ ബാധിച്ചത് കടുത്ത മര്‍ദ്ദനമുറകള്‍ കാരണമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

പ്രാകൃതമായ രീതിയിലാണ് രാജ്കുമാറിനെ മര്‍ദ്ദിച്ചത്. കാല്‍വെള്ളയിലും തുടയിലും മര്‍ദ്ദിച്ചു. മര്‍ദ്ദനം തടയാന്‍ എസ് ഐ ശ്രമിച്ചില്ലെന്നും പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ ഇതുവരെ നാലു പേരെ തിരിച്ചറിഞ്ഞതായും, ഒന്നും നാലും പ്രതികളാണ് അറസ്റ്റിലായതെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button