ഇടുക്കി : പീരുമേട് സബ്ജയിലിൽ റിമാൻഡിൽ കഴിഞ്ഞ പ്രതി മരിച്ച സംഭവത്തിൽ കൊല്ലപ്പെട്ട രാജ്‌കുമാറിനെ നെടുങ്കണ്ടം പോലീസിന്റെ വിശ്രമമുറിയിൽവെച്ചാണ് മർദ്ദനത്തിന് ഇരയാക്കിയതെന്ന് മൊഴി. സ്റ്റേഷന് മുന്നിലുള്ള കെട്ടിടത്തിൽ വെച്ചാണ് മർദ്ദിച്ചതെന്ന് സിപിഒ. പോലീസുകാർ മാറിമാറി മർദ്ദിച്ചുവെന്ന് സജീവ് ആന്റണി പറഞ്ഞു. കൂടാതെ മർദ്ദിച്ച സംഭവം പുറത്തറിയാതിരിക്കാൻ രാജ്‌കുമാറിന് ഉഴിച്ചിൽ ചികിത്സ നടത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തി.
Post Your Comments