KeralaLatest NewsIndia

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി : ബെന്നി ബെഹ്‍നാൻ

ന്യൂ ഡൽഹി : കേന്ദ്ര  ബജറ്റിന് മുമ്പായി ഒരു യോഗം പോലും വിളിച്ച് ചേർക്കാത്ത സംസ്ഥാന സർക്കാർ യുഡിഎഫ് എംപിമാരെ അവഗണിച്ചെന്ന് ചാലക്കുടി എംപി ബെന്നി ബെഹ്‍നാൻ. പ്രമുഖ മലയാളം വാർത്ത ചാനലിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യുഡിഎഫ് എംപിമ‌ാരും കേരളത്തിന്‍റെ പൊതു ആവശ്യങ്ങൾ തന്നെയാണ് ഉന്നയിക്കുന്നത്. എന്നാൽ ബജറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ടെലിഫോണിലെങ്കിലും വിളിച്ച് അവരെ അറിയിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ല. ഇത് പ്രതിഷേധാർഹമാണ്. സാധാരണ ബജറ്റിന് മുൻപായി സംസ്ഥാന സർക്കാർ എല്ലാ എംപിമാരുടെയും യോഗം വിളിക്കാറുണ്ട്. എന്നാൽ, ഇത്തവണ ഒരു ഇ മെയിൽ പോലും അയച്ചില്ലെന്നും കേരളത്തിലെ എൽഡിഎഫിന്‍റെ പരാജയത്തിന്‍റെ ഭാഗമാണോയിതെന്ന് സംശയിക്കേണ്ടി വരുമെന്നും ബെന്നി ബെഹ്‍നാൻ ഡൽഹിയിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button