പുൽപ്പള്ളി: പ്ലാസ്റ്റിക് സഞ്ചിയിൽ ഉപേക്ഷിച്ച നിലയിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. വയനാട് പുൽപ്പള്ളി വീട്ടിമൂല കോളനിക്ക് സമീപം നാല് ദിവസം പ്രായമായ പെൺകുഞ്ഞിന്‍റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. കൂൺ അന്വേഷിച്ച് പോയ കോളനിവാസികളാണ് മൃതദേഹം കണ്ടെത്തിയത്. കോളനിയിലെ യുവതി പ്രസവിച്ച പെൺകുഞ്ഞിന്‍റെ മൃതദേഹമാണെന്നു സംശയിക്കുന്നു. പുൽപ്പള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Post Your Comments