ദുബായ് : റാസ് അൽ ഖൈമയിലെ രണ്ട് റെസിഡൻഷ്യൽ പരിസരത്തെ വില്ലയിൽ വൻ തീപിടുത്തം.66 പേരെ സ്ഥലത്തുനിന്നും ഒഴിപ്പിച്ചു.ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.തീപിടുത്തത്തിൽ വില്ലയിൽ താമസിച്ചിരുന്നവരുടെ പാസ്‌പോർട്ടുകൾ, പണം, ആഭരണങ്ങൾ, വാച്ചുകൾ, നിരവധി കമ്പ്യൂട്ടറുകൾ, മറ്റ് ചില വസ്തുക്കൾ എന്നിവ തകർന്നതായി റാസ് അൽ ഖൈമ സിവിൽ ഡിഫൻസ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് അബ്ദുല്ല അൽ സാബി പറഞ്ഞു.
ഉച്ചയ്ക്ക് 1.55 ന് തീപിടിത്തത്തെക്കുറിച്ച് കേന്ദ്ര ഓപ്പറേഷൻ റൂമിന് മുന്നറിയിപ്പ് നൽകി, അഗ്നിശമന സേനാംഗങ്ങളും മറ്റ് രക്ഷാപ്രവർത്തകരും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.തീ നിയന്ത്രണവിധേയമാക്കിയെങ്കിലും അഞ്ച് ബെഡ്‌റൂം വില്ലയുടെ വലിയ ഭാഗങ്ങളും കത്തിനശിച്ചതായി ബ്രിഗ് അൽ സാബി പറഞ്ഞു. അധികൃതർ കേസ് ഏറ്റെടുക്കുകയും സംഭവത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
Post Your Comments