അബുദാബി: ഈദ് അല്‍ അദായോട് അനുബന്ധിച്ച് യുഎഇയില്‍ പൊതുഅവധി പ്രഖ്യാപിച്ചു. ജൂലായ് 9 മുതൽ 12 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഫെഡറല്‍ അഥോറിറ്റി ഫോര്‍ ഗവണ്മെന്റ് ഹ്യൂമന്‍ റിസോഴ്സാണ് അവധി പ്രഖ്യാപിച്ചത്.
تقرر أن تبدأ #إجازة_عيد_الأضحى المبارك في الوزارات والجهات الاتحادية من تاريخ 9 ذي الحجة لعام 1440 هــ، ولغاية 12 ذي الحجة، وبما يوافق ذلك من التاريخ الميلادي، وذلك استناداً لقرار مجلس الوزراء بشأن العطلات الرسمية للقطاعين الحكومي والخاص في الدولة pic.twitter.com/2Fh5PX0vPI
— FAHR (@FAHR_UAE) July 4, 2019
എന്താണ് ഈദ് അൽ അദ
ഇസ്ലാമിക കലണ്ടറിന്റെ അവസാന മാസമായ സുൽ ഹിജയുടെ പത്താം തിയതിയാണ് ഇത് ആഘോഷിക്കുന്നത്. ഇസ്ലാമിലെ രണ്ട് പ്രധാന ഉത്സവങ്ങളിലൊന്നാണ് ഈദ് അൽ അദ. അല്ലാഹുവിലുള്ള വിശ്വാസത്തിൽ നിന്ന് തന്റെ മകനെ ബലിയർപ്പിക്കാനുള്ള ഇബ്രാഹീം പ്രവാചകന്റെ സന്നദ്ധതയെ ഈദ് അൽ അഥാ അഥവാ ‘ബലി ഉത്സവം’ അടയാളപ്പെടുത്തുന്നു. ലോകമെമ്പാടുമുള്ള 1.6 ബില്യൺ മുസ്ലിങ്ങളാണ് ഉത്സവം ആഘോഷിക്കുന്നത്.
Post Your Comments