തിരുവനന്തപുരം: വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ മുംബൈ പൊലീസ് ദിവസങ്ങളായി അന്വേഷിച്ചിട്ടും കണ്ടെത്താന്‍ കഴിയാതിരുന്ന ബിനോയ് കോടിയേരിയെ ഒടുവിൽ കണ്ടെത്തി. തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്ക് ബിനോയി പരക്കുകയും ചെയ്തു.. ബുധനാഴ്ച രാത്രി പത്തിനുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് അഭിഭാഷകനൊപ്പം ബിനോയ് യാത്രയായത്.
അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാവണമെന്ന് കോടതി നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്നാണ് ബിനോയി മുംബൈക്ക് പറന്നത്. കേസില്‍ മുംബൈ കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതോടെയാണ് ഭരണ സിരാകേന്ദ്രത്തിന് മൂക്കിന് താഴെ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം വിമാനത്താവളത്തില്‍ ബിനോയി പ്രത്യക്ഷപ്പെട്ടത്. ബിനോയിയെ കാണാനില്ലെന്ന് ലുക്ക്ഔട്ട് നോട്ടീസ് വരെ പുറപ്പെടുവിച്ചിരുന്നു.
ഇതിനിടെയാണ് ബിനോയിയുടെ പ്രത്യക്ഷപ്പെടൽ. 9 മണിക്ക് പുറപ്പെടെണ്ട വിമാനത്തിലേക്ക് പോകാനായി വക്കീലുമായി എട്ട് മണിക്ക് തന്നെ വിമാനത്താവളത്തില്‍ എത്തിയിരുന്നുവെങ്കിലും വിമാനം ഒരു മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്.
Post Your Comments