തിരുവനന്തപുരം: പി.എസ്.സി വഴി നിയമനം നടത്തണമെന്ന നിബന്ധന അട്ടിമറിച്ച് ബിവറിജസ് കോര്‍പറേഷനില്‍ വീണ്ടും ഡെപ്യൂട്ടേഷനു നീക്കം. നൂറുപേരെ ആവശ്യപ്പെട്ട് സര്‍ക്കാരിനു എം.ഡി സ്പര്‍ജന്‍ കുമാറിന്റെ കത്ത്. ഓഡിറ്റു വിഭാഗത്തില്‍ ഉദ്യോഗസ്ഥരില്ലാത്തത് പ്രവര്‍ത്തനത്തെ ബാധിക്കുന്നതിനാല്‍ ഉദ്യോഗസ്ഥരെ വേണമെന്നാണ് കത്തിലെ ആവശ്യം.
ബിവറിജസ് കോര്‍പറേഷനില്‍ ഡെപ്യൂട്ടേഷന്‍ ഇല്ലെന്നായിരുന്നു മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിയമസഭയില്‍ മറുപടി നല്‍കിയത്. നേരത്തേയും ബിവറേജസ് കോര്‍പ്പറേഷന്‍ നടത്തിയ വിവാദ ഡെപ്യൂട്ടേഷന്‍ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സെക്രട്ടറേയറ്റിലെ നികുതി വകുപ്പില്‍ നൂറു പേരെ അവശ്യപ്പെട്ട് ബിവറജസ് കോര്‍പറേഷന്‍ എം.ഡി സ്പര്‍ജന്‍ കുമാര്‍ നികുതി വകുപ്പ് സെക്രട്ടറി ആശാതോമസിനു കത്ത് കൈമാറിയത്.
നികുതി വകുപ്പ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. രണ്ടു പേര്‍ മാത്രമാണ് ഇപ്പോള്‍ ഡെപ്യൂട്ടേഷനിലുള്ളതെന്നും കൂടുതല്‍ ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനില്‍ എടുക്കുന്നില്ലെന്നുമാണ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ സഭയില്‍ ഇതു സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞത്.
Post Your Comments