Latest NewsInternational

ഒരു കുറുക്കന്‍ പോയാല്‍ എവിടെ വരെ പോകും? എവിടെ വരെയും പോകുമെന്ന് ഗവേഷകര്‍ 

ഒരു കുറുക്കന് എത്ര ദൂരം സഞ്ചരിക്കാനാകും. ഊഹിക്കാന്‍ പോലു ംപറ്റാത്ത ദൂരമാണ് ഒരു ആര്‍ട്ടിക് കുറുക്കന്‍ താണ്ടിയിരിക്കുന്നത്. 76 ദിവസത്തിനുള്ളില്‍ 4,415 കിലോമീറ്റര്‍ (2,737 മൈല്‍) ദൂരം ഈ കുറുക്കന്‍ സഞ്ചരിച്ചതായി നോര്‍വീജിയന്‍ ഗവേഷകര്‍ പറയുന്നു. വടക്കന്‍ നോര്‍വേയില്‍ നിന്ന് കാനഡയുടെ വടക്കന്‍മേഖലയിലേക്കായിരുന്നു കുറുക്കന്റെ  യാത്ര.

കൃത്യമായി പറഞ്ഞാല്‍ 2018 മാര്‍ച്ച് 1 ന് യുവ പെണ്‍ കുറുക്കന്‍ നോര്‍വേയിലെ സ്വാല്‍ബാര്‍ഡ് ദ്വീപസമൂഹം വിട്ടു. 2018 ജൂലൈ 1 ന് ഇത് ഗ്രീന്‍ലാന്‍ഡ് വഴി കാനഡയിലെ എല്ലെസ്‌മെര്‍ ദ്വീപിലെത്തിയെന്നാണ് നോര്‍വീജിയന്‍ പോളാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നത്.

രേഖപ്പെടുത്തിയതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രക്കിംഗ് നടത്തിയ ആര്‍ട്ടിക് കുറുക്കനെന്ന ബഹുമതിയും  ഈ പെണ്‍കുറുക്കന്‍ നേടിക്കഴിഞ്ഞു.  2017 ജൂലൈയില്‍ കുറുക്കന്റെ ചലനങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ കഴിയുന്ന ഉപകരണം വച്ചുപിടിപ്പിച്ചിരുന്നതായും  ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണ ലേഖനത്തില്‍ പറയുന്നു. ഇത് വഴി  ദിവസം 46.3 കിലോമീറ്റര്‍ ദൂരം ഇത് സഞ്ചരിക്കാറുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞെന്നും ഗവേഷണലേഖനം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button