ഷാർജ: ഷാർജ ഭരണാധികാരിയുടെ മകൻ ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയെ ഇന്ന് രാവിലെ അൽ ജുബൈൽ പള്ളിയിൽ കബറടക്കി. ഷാർജയുടെ നാനാഭാഗത്തുനിന്നും ജനസാഗരം ഇവിടേയ്ക്ക് ഒഴുകിയെത്തി. രാജകുടുംബത്തിലെ അംഗങ്ങൾ മുതൽ സാധാരണ ആളുകൾ വരെ ശവസംസ്കാര പ്രാർത്ഥനയ്ക്കായി കിംഗ് ഫൈസൽ പള്ളിയിൽ എത്തിയിരുന്നു . അൽ കാസിമിയ, അൽ സൂർ, അൽ മുസ്സല, റോള എന്നിവിടങ്ങളിൽ നിന്നുള്ളവരും അതിലുണ്ടായിരുന്നു. ദുഃഖിതർക്ക് ഷാർജയിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
സുപ്രീം കൗൺസിൽ അംഗവും ഷാർജയുടെ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അനുശോചനം രേഖപ്പെടുത്തി. മൂന്ന് ദിവസത്തെ ദുഖാചാരം പ്രഖ്യാപിച്ചതിനാൽ യു എ ഇ പതാകകൾ താഴ്ത്തി കെട്ടിയിരുന്നു.’ഷെയ്ഖ് ഖാലിദിന്റെ മരണം ഷാർജയിലെ യുവാക്കൾക്ക് വലിയ ഞെട്ടലും നഷ്ടമാണെന്നും എല്ലാവരും അദ്ദേഹത്തെ ഭാവിയിലെ മികച്ച നേതാക്കളിൽ ഒരാളായി കണ്ടിരുന്നുവെന്നും ശവസംസ്കാര ചടങ്ങിന് പോയവരിൽ ഒരാളായ അഹമ്മദ് അൽ കുത്ബി ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിക്കുകയുണ്ടായി.
Post Your Comments