Latest NewsIndia

പൊതുനിരത്തിലൂടെ പോകുന്ന സ്വകാര്യ വാഹനങ്ങളും പൊതുസ്ഥലം തന്നെ; സുപ്രീം കോടതി തീരുമാനം ഇങ്ങനെ

ന്യൂഡല്‍ഹി : പൊതുവഴിയിലൂടെ പോകുന്ന സ്വകാര്യ വാഹനവും ‘പൊതുസ്ഥലം’ എന്ന നിര്‍വചനത്തില്‍ വരുമെന്ന് സുപ്രീം കോടതി. പൊതുസ്ഥലത്ത് അനുവദനീയമല്ലാത്തതൊന്നും സ്വകാര്യ വാഹനത്തിലും പാടില്ല. 2016 ല്‍ ജാര്‍ഖണ്ഡില്‍ നിന്നു ബിഹാറിലേക്കു സ്വന്തം കാറില്‍ വരുംവഴി മദ്യപിച്ച നിലയില്‍ അറസ്റ്റിലായി കുറ്റം ചുമത്തപ്പെട്ടയാള്‍ പട്‌ന ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.

പൊതുനിരത്തിലെ സ്വകാര്യവാഹനത്തെ സ്വകാര്യ ഇടമായി പരിഗണിക്കാമെന്ന 1999 ലെ കേരള ഹൈക്കോടതി വിധി ദുര്‍ബലപ്പെടുത്തുന്നതാണ് സുപ്രീം കോടതിയിലെ ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് കെ.എം. ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി.അറസ്റ്റ് ചെയ്യപ്പെട്ട സമയത്ത് താന്‍ മദ്യപിക്കുകയോ മദ്യം കൈവശം വയ്ക്കുകയോ ചെയ്തിരുന്നില്ലെന്നു 2016 ലെ സംഭവത്തില്‍ ഹര്‍ജിക്കാരന്‍ വാദിച്ചിരുന്നു.

‘സ്വകാര്യ വാഹനത്തിനുള്ളില്‍ നടക്കുന്ന കാര്യങ്ങളില്‍ ഇടപെടാന്‍ മറ്റുള്ളവര്‍ക്ക് അവകാശമില്ല. എന്നാല്‍ പൊതുവഴിയിലൂടെ പോകുന്ന സ്വകാര്യ വാഹനമാണെങ്കില്‍ തീര്‍ച്ചയായും ഇടപെടാം എന്ന് കോടതി വ്യക്തമാക്കി. 2016 ലെ ബിഹാര്‍ എക്‌സൈസ് ഭേദഗതി നിയമപ്രകാരം പൊതുനിരത്തിലോടുന്ന സ്വകാര്യവാഹനം പൊതുസ്ഥലത്തിന്റെ പരിധിയില്‍ വരുമെന്നു കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button