ന്യൂഡല്‍ഹി : ലോസഭാ നടപടികള്‍ പൂര്‍ണ സജ്ജമായ ആദ്യ ആഴ്ചയില്‍ 93 പുതുമുഖങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കി സ്പീക്കര്‍ ഓം ബിര്‍ല. 2014ല്‍ ആദ്യമായി ലോക്‌സഭാംഗമായ ഓം ബിര്‍ലയ്ക്ക് ആദ്യ വര്‍ഷം ഒരു തവണപോലും സംസാരിക്കാന്‍ അവസരം ലഭിച്ചില്ല. ഇത് പുതിയ എംപിമാര്‍ക്ക് സംഭവിക്കാതിരിക്കാനാണ് തന്റെ ശ്രമമെന്ന് അധികാരമേറ്റെടുത്തയുടന്‍ സ്പീക്കര്‍ വ്യയക്തമാക്കിയിരുന്നു.
17ാം ലോക്‌സഭയില്‍ 250 എംപിമാര്‍ കന്നിക്കാരാണ്. ശൂന്യവേളയില്‍ അവസരം നല്‍കിയാണ് ബിര്‍ലയുടെ പരീക്ഷണം. ഇതിനിടെ അടിയന്തരപ്രമേയമടക്കം പ്രതിപക്ഷം ഉയര്‍ത്തിയ പല വിഷയങ്ങളിലും സ്പീക്കര്‍ മുഖംതിരിച്ചത് വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തു.2014ലാണ് ആദ്യമായി ഓം ബിര്‍ല ലോക്സഭയിലെത്തുന്നത്.
ഇത്തവണ രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം കോണ്‍ഗ്രസിന്റെ രാം നാരായണ്‍ മീണയെ പരാജയപ്പെടുത്തിയത്. ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുമായും അടുത്ത ബന്ധമുള്ള വ്യക്തിയാണ് ഓം ബിര്‍ല. നാല് തവണ രാജസ്ഥാന്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രാജസ്ഥാന്‍ സര്‍ക്കാരിന്റെ കാലത്ത് വസുദ്ധര രാജെ സിന്ധ്യക്ക് പകരം മുഖ്യമന്ത്രിയാക്കാന്‍ ബി ജെ പി ദേശീയ നേതൃത്വം കണ്ടെത്തയിത് ഓം ബിര്‍ലയെ ആയിരുന്നു.
Post Your Comments