മുംബൈ: ടാറ്റയുടെ ഏറ്റവും പുതിയ എസ് യു വിയായ ഹാരിയറിന്റെ വിൽപ്പന കുതിക്കുന്നു. ഇപ്പോൾ ടാറ്റ മോട്ടോഴ്സ് 10,000 യൂണിറ്റ് വില്പന പിന്നിട്ടതിന്റെ ആഘോഷത്തിലാണ്.
കമ്പനി ഈ നേട്ടം കൈവരിച്ചത് ഹാരിയറിന്റെ ഇരട്ട നിറ പതിപ്പ് പുറത്തിറക്കിയാണ്.ഓറഞ്ചിനൊപ്പവും വെളുപ്പിനൊപ്പവും കറുപ്പ് നിറം കൂടി ചേർന്നാണു ഹാരിയറിന് ഇരട്ടവർണ തിളക്കം കമ്പനി നൽകിയിരിക്കുന്നത്.
ഏറ്റവും ഉയർന്ന പതിപ്പായ എക്സ് സെഡ് മാത്രമാണ് ഇരട്ടവർണ സങ്കലനത്തിൽ വിൽപ്പനയ്ക്കെത്തുക. 16.76 ലക്ഷം രൂപ മുതലാണ് കലിസ്റ്റൊ കോപ്പർ ബ്ലാക്ക്, ഒർകസ് വൈറ്റ് ബ്ലാക്ക് നിറങ്ങളിലുള്ള ഹാരിയറിനു ഡൽഹി ഷോറൂമിലെ വില. കലിസ്റ്റൊ കോപ്പർ, ഏരിയൽ സിൽവർ, തെർമിസ്റ്റൊ ഗോൾഡ്, ടെലെസ്റ്റൊ ഗ്രേ, ഒർകസ് വൈറ്റ് നിറങ്ങളെ അപേക്ഷിച്ച് 20,000 രൂപയോളം അധികമാണിത്.
Post Your Comments