
ജിദ്ദ : വാഹനാപകടത്തിൽ നിന്നും യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നിയന്ത്രണംവിട്ട് പാഞ്ഞെത്തുന്ന കാറിന് മുന്നിൽ നിന്നും ഒരാൾ അദ്‌ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോയാണ് സൗദിയില്‍ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. ജിദ്ദയിലെ ഒരു കടയ്ക്ക് മുന്നില്‍ വെച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. കാറിന്റെ ഡിക്കിയില്‍ ചില സാധനങ്ങള്‍ വയ്ക്കുന്നതിനിടെ പിന്നിൽ നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ മറ്റൊരു കാർ ഇടിച്ചുകയറുന്നതും രക്ഷപ്പെട്ട് പിന്നോട്ട് ഓടി മാറുന്നയാളെയും ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നു. ഇടിയുടെ ആഘാതത്തിൽ കാർ രണ്ടും മുന്നോട്ട് പോകുന്നതും വിഡിയോയിലുണ്ട്.
Post Your Comments